കല്പറ്റ: വയനാട് നൂൽപ്പുഴയ്ക്ക് സമീപം 14കാരിയായ ആദിവാസി പെൺകുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. വനത്തിനുള്ളിൽ കൊണ്ടുപോയ ശേഷം കത്തികാണിച്ച് വായ്‌മൂടിക്കെട്ടി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.
ബന്ധുവായ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഉൾവനത്തിലേക്ക് കടന്ന ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു..
തിങ്കളാഴ്ച രാവിലെ പെൺകുട്ടിയും കൂട്ടുകാരികളും വനത്തിലേക്ക് പോയ സമയത്തായിരുന്ന സംഭവം. ഒപ്പമുണ്ടായിരുന്ന പെൺകുട്ടികൾ രക്ഷപ്പെട്ടെത്തി മറ്റുള്ളവരെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസും വനംവരുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പീഡനത്തിനിരയായ പെൺകുട്ടിയെ പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.