kks

കൊല്ലം: കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റായി കെ.കെ.രാഗേഷിനെയും സെക്രട്ടറിയായി കെ.എൻ.ബാലഗോപാലിനെയും കൊല്ലത്ത് നടന്ന 26-ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ഗോപി കോട്ടമുറിക്കലാണ് ട്രഷറർ.

മറ്റ് ഭാരവാഹികൾ: കോലിയക്കോട് കൃഷ്‌ണൻനായർ, കെ.വി.രാമകൃഷ്‌ണൻ, എം.വിജയകുമാർ, ബേബി ജോൺ, ജോർജ് മാത്യു, പി.എം.ഇസ്‌മായിൽ, വി.എം.ഷൗക്കത്ത്, വത്സലാ മോഹൻ (വൈസ്‌ പ്രസിഡന്റുമാർ).

സി.എച്ച്.കുഞ്ഞമ്പു, എം.പ്രകാശൻ, ഓമല്ലൂർ ശങ്കരൻ, മുരളി പെരുനെല്ലി, പി.വിശ്വൻ, കെ.വി.വിജയദാസ്, എസ്.കെ.പ്രീജ, വി.എസ്.പത്മകുമാർ (ജോയിന്റ് സെക്രട്ടറിമാർ). ഇ.പി.ജയരാജൻ, എം.എം.മണി എന്നിവരടങ്ങുന്നതാണ് സംസ്ഥാന എക്‌സിക്യുട്ടീവ്. 112 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.എൻ.ബാലഗോപാൽ അഖിലേന്ത്യാ കിസാൻസഭ കേന്ദ്ര കമ്മിറ്റി അംഗമാണ്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷ് രാജ്യസഭയിലെ സി.പി.എം ചീഫ് വിപ്പാണ്.