ചെൽസി-ബയേൺ
നാപ്പൊളി-ബാഴ്സലോണ
ലണ്ടൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഒന്നാം പാദത്തിൽ ഇന്ന് തീ പാറും പോരാട്ടങ്ങൾ. ലാലിഗ ചാമ്പ്യൻമാരായ ബാഴ്സലോണ ഇറ്രാലിയൻ സൂപ്പർ ടീം നാപ്പൊളിയെ നേരിടും. നാപ്പൊളിയുടെ തട്ടകത്തിലാണ് മത്‌സരം. മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ വമ്പൻമാരായ ചെൽസി സ്വന്തം മൈതാനമായ സ്റ്രാംഫോർഡ് ബ്രിഡ്ജിൽ ജർമ്മൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 മുതലാണ് മത്സരം.