പാകിസ്ഥാനുമായി നല്ല ബന്ധം
അഹമ്മദാബാദ്: ഭീകരതയ്ക്കെതിരെ യോജിച്ചുള്ള പ്രവർത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണെന്ന് ഇന്നലെ നമസ്തേ ട്രംപ് പരിപാടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും ഇസ്ലാമിക ഭീകരതയുടെ ഇരകളാണ്.
പാകിസ്ഥാനുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണുള്ളത്. പാകിസ്ഥാൻ അതിർത്തിയിലെ ഭീകരസംഘടനകളെ ഇല്ലാതാക്കാൻ പാകിസ്ഥാനുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ബഹിരാകാശത്തും ഒറ്റക്കെട്ട്ബഹിരാകാശ ഗവേഷണ രംഗത്ത് ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. ചന്ദ്രയാൻ - രണ്ട് മഹത്തായ പദ്ധതിയാണ്. ഈ മേഖലയിൽ കൂടുതൽ സഹകരണത്തിന് അമേരിക്ക സന്നദ്ധമാണ്. ഒന്നിച്ചുള്ള ആകാശയാത്രയ്ക്കും ഞങ്ങൾ റെഡി.
ദിൽവാലേ ,ഷോലെ...
ഇന്ത്യൻ സിനിമയെ ട്രംപ് പ്രശംസിച്ചതും ശ്രദ്ധേയമായി. ക്ളാസിക്ക് സിനിമ പോലുള്ള 'ദിൽവാലേ ദുൽഹനിയാ ലെ ജായേംഗെ', 'ഷോലെ" എന്നിവയിൽ സന്തോഷം ആസ്വദിക്കുന്നവരാണ് ഇന്ത്യാക്കാർ. ലോകത്തെവിടെയും ബോളിവുഡ് സിനിമ കാണുന്നവരുണ്ട്. വർഷം 2000ത്തിലേറെ ചിത്രങ്ങളാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നത്. നൂറിലേറെ ഭാഷകളും വൈവിദ്ധ്യ സംസ്കാരവുമായിട്ടും മഹത്തായ രാജ്യത്തിലെ ഒരൊറ്റ ജനതയാണെന്ന ഐക്യബോധം എല്ലാവരിലുമുണ്ട്- നീണ്ട കരഘോഷത്തിനിടെ ട്രംപ് പറഞ്ഞു.