ധാക്ക: സിംബാബ്‌വെയ്ക്കെതിരായ ഏക ക്രിക്കറ്ര് ടെസ്റ്രിൽ മുഷ്ഫിക്കുർ റഹിമിന്റെ (പുറത്താകാതെ 203) ഡബിൾ സെഞ്ച്വറിയുടെ പിൻബലത്തിൽ ബംഗ്ലാദേശ് ആധിപത്യം നേടി. സിംബാബ്‌വെയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 265/10നെതിരെ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 560/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 318 പന്ത് നേരിട്ട് 28 ഫോറുൾപ്പെട്ടതാണ് മുഷ്ഫിക്കുറിന്റെ ഇന്നിംഗ്സ്. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ സിംബാബ്‌വെ മൂന്നാം ദിനം സ്റ്രമ്പെടുക്കുമ്പോൾ 9/2 എന്ന നിലയിൽ പതർച്ചയിലാണ്.