ന്യൂഡൽഹി : ഡൽഹിയിൽ സംഘർഷം പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി.. ഡൽഹി കത്തിയെരിയുമ്പോഴും കാശ്മീരിൽ 80 ലക്ഷംപേർ മൗലികാവകാശത്തിനായി പൊരുതുമ്പോഴും നിങ്ങൾ നമസ്തേ ട്രംപ് പരിപാടിിയുമായും ചായ സത്കാരവുമായി തിരക്കിലാണെന്ന് ഇൽത്തിജ മുഫ്തി ട്വിറ്ററിൽ കുറിച്ചു.
വിദേശത്ത് നിന്നുള്ള അതിഥികൾ സബർമതി ആശ്രമം സന്ദർശിക്കുമ്പോൾ മാത്രമാണ് ഗാന്ധിജിയെക്കുരിച്ച് ഓർക്കുന്നത്. അദ്ദേഹത്തിന്റെ മൂല്യങ്ങൾ പണ്ടേ മറന്നുവെന്നും ഇൽത്തിജ മുഫ്തി ട്വീറ്റ് ചെയ്തു. മെഹബൂബ മുഫ്തി വീട്ടുതടങ്കലിൽ ആയതിന് ശേഷം ഇൽത്തിജയാണ് മെഹബൂബ മുഫ്തിയുടെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.
“Hi Tea” & Namastey Trump while Delhi burns & 8 million Kashmiris remain deprived of fundamental rights. Gandhi ji’s legacy remembered only at perfunctory visits to Sabarmati ashram by foreign dignitaries. His values long forgotten
വടക്കു കിഴക്കന്‍ ദില്ലിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇതിനോടകം മൂന്നുപേർ മരിച്ചു. കല്ലേറിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ഹെഡ് കോൺസ്റ്റബിൾ രതൻലാലും രണ്ട് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. 45 പേർക്ക് സംഘർഷത്തില്‍ പരിക്കേറ്റെന്ന് പൊലീസ് അറിയിച്ചു.