ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും താജ് മഹലിലും എത്തിയിരുന്നുഇന്ത്യൻ സംസ്കാരത്തിന്റെ അഭിവൃദ്ധിയുടെ കാലാതീതമായ തെളിവാണ് താജ്മഹലെന്ന് അദ്ദേഹം സന്ദർശക ഡയറിയിൽ കുറിച്ചു. താജ്മഹലിൽ രണ്ടുമണിക്കൂറോളമാണ് ട്രംപും മെലാനിയയും ചെലവഴിച്ചത്. എന്നാൽ താജ്മഹലിൽ ട്രംപിനെ അനുഗമിച്ചത് പ്രധാനമന്ത്രി മോദിയോ യു..പി മുഖ്യമന്ത്രി യോഗി ആദിത്യനാഥോ ആയിരുന്നില്ല.. ടൂറിസ്റ്റ് ഗൈഡ് നിതിൻ കുമാർ സിംഗാണ് ട്രംപിനും മെലാനിയയ്ക്കുമൊപ്പം ഉണ്ടായിരുന്നത്..
താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് മനസിലാക്കാനും മുഗൾ വാസ്തുശൈലിയെ ക്കുറിച്ചറിയാനും ട്രംപിനെ സഹായിച്ചത് നിതിന്റെ വിവരണങ്ങളാണ്. താജ്മഹൽ കണ്ട ട്രംപിൽ നിന്നും ആദ്യം പുറത്തുവന്ന വാക്ക് അവിശ്വസനീയമെന്നായിരുന്നു. ഒരിക്കൽ കൂടി താജ്മഹല്‍ സന്ദർശിക്കാനെത്തുമെന്ന് വാക്കുതന്നാണ് ഇരുവരും മടങ്ങിയതെന്നും നിതിൻ പറയുന്നു.
വിനോദ സഞ്ചാര വകുപ്പിലെ ടൂറിസ്റ്റ് ഗൈഡാണ് നിതിൻ. വി.വി.ഐ.പികൾ താജ്മഹൽ സന്ദർശിക്കാനെത്തുമ്പോഴെല്ലാം ഗൈഡായി എത്താറുള്ളത് നിതിനാണ്. ആഗ്ര സ്വദേശിയായ നിതിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ്.
ബ്രസീല്‍ൽപ്രസിഡന്റ് ജെയർ ബോൾസോനാരോ, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു എന്നിവർ താജ്മഹൽ സന്ദര്‍ശിക്കാനെത്തിയപ്പോഴും അവരെ അനുഗമിച്ചത് നിതിനാണ്.