രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ച ശേഷിയുണ്ട് ബ്രോക്കോളി സൂപ്പിന്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ ബി1, ബി2 ബി3, ബി6. ഇരുമ്പ്, മഗ്നീഷ്യം, ഫോളേറ്റ്, പൊട്ടാസ്യം, സിങ്ക് എന്നിവയാണ് ആരോഗ്യഘടകങ്ങൾ.
ശരീരഭാരം കുറയ്ക്കാൻ മികച്ചത്. കാരണം100 ഗ്രാം സൂപ്പിൽ വെറും 1.2 ഗ്രാം കൊഴുപ്പ് മാത്രമേയുള്ളൂ. ബ്രോക്കോളിയിൽ ദഹനത്തെ സഹായിക്കുന്ന ധാരാളം നാരുകളും ഏത് സിട്രസ് പഴങ്ങത്തേക്കാളും ഉയർന്ന അളവിൽ വിറ്രാമിൻ സിയും ഉണ്ട്. കാൻസറിനെ തടയാൻ ശേഷിയുള്ള ഘടകങ്ങളും ബ്രോക്കോളിയുടെ സവിശേഷതയാണ്. മികച്ച കാഴ്ചശക്തി നൽകുന്നു .
രക്തസമ്മർദ്ദം, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയെ പ്രതിരോധിക്കുകയും രക്തത്തിലെ ചീത്ത കൊളസ്ട്രോൾ താഴ്ത്തുകയും ചെയ്യുന്ന ആരോഗ്യ സൂപ്പാണിത്. നാഡീവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ആഴ്ചയിൽ നാല് ദിവസമെങ്കിലും ബ്രോക്കോളി സൂപ്പ് കഴിച്ചാൽ ചർമ്മത്തിന് ആരോഗ്യവും തിളക്കവും സൗന്ദര്യവും ലഭിക്കും.