
മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സാമ്പത്തിക നേട്ടം, വിദ്യാഗുണം, വ്യാപാരപുരോഗതി.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കർമ്മഗുണം, വിദ്യാവിജയം, ഇഷ്ടജന സഹവാസം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സുഹൃത്തുക്കളിൽ നിന്ന് സഹായം, വാക്കും പ്രവൃത്തിയും ഫലപ്രദമാകും, ആരോഗ്യം തൃപ്തികരം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ ഭരണസംവിധാനം, ആത്മവിശ്വാസം വർദ്ധിക്കും. അനുഭവ ഫലം ഉണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കാര്യങ്ങൾ പൂർണമായും ചെയ്തുതീർക്കും. ഗൃഹനിർമ്മാണത്തിന് തീരുമാനം. മംഗളകരമായ കാര്യങ്ങൾ ഉണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഉന്നതരുമായി ബന്ധം, ഉദ്യോഗത്തിന് അവസരം. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ കാര്യങ്ങൾ നടപ്പാക്കും. രോഗശമനം, സഹപ്രവർത്തകരുടെ സഹകരണം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കും, ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കും, നല്ല സൗഹൃദങ്ങൾ ഉണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സംയുക്ത സംരംഭങ്ങൾ, അശ്രാന്ത പരിശ്രമം വേണ്ടിവരും. ആഗ്രഹസാഫല്യമുണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാഹചര്യങ്ങൾക്കനസുരിച്ച് പ്രവർത്തിക്കും, സ്വയം പര്യാപ്തത ആർജ്ജിക്കും. വരവും ചെലവും തുല്യമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പുണ്യതീർത്ഥയാത്ര, വിരോധികളായിരുന്നവർ മിത്രങ്ങളായിത്തീരും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തനാകും, വ്യത്യസ്തമായ പ്രവൃത്തികൾ. മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ച് പ്രവർത്തിക്കും.