കോട്ടയം: നമ്മുടെ കേരളത്തിൽ ദിനംപ്രതി വാഹനാപകടങ്ങൾ വർദ്ധിച്ചു വരികയാണ്. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധ തന്നെയാണ് ഏറിയ പങ്ക് അപകടങ്ങൾക്കും കാരണം. ഇക്കഴിഞ്ഞ ദിവസം കോട്ടയം കടുത്തുരുത്തിയിൽ ഒരുഅപകടം നടന്നു. ആളയാപയമൊന്നും സംഭവിച്ചില്ലെന്നത് വലിയ ആശ്വാസമായതിനൊപ്പം തന്നെ സംഭവത്തിന്റെ ക്ളൈമാക്‌സ് ഏറെ രസകരമായിരുന്നു.
കോട്ടയം കോതനല്ലൂർ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ചെറിയ കാറിന് പിന്നിൽ കോട്ടയം ഭാഗത്തുനിന്നെത്തിയ വലിയ കാർ ഇടിച്ചുകയറുകയായിരുന്നു. കോതനല്ലൂരിലെ ഒരുവ്യാപാരിയുടെ കാറാണ് നിർത്തിയിട്ടിരുന്നത്. ഈ കാർ തകർന്നു. വലിയ കാർ ഓടിച്ചയാൾ 33,000 രൂപ നൽകി ചെറിയ കാർ വാങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.