madhu-c-nayaranan

തിരുവനന്തപുരം: മികച്ച നവാഗത സംവിധായകനുള്ള ഈ വർഷത്തെ അരവിന്ദൻ പുരസ്കാരം കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ സംവിധായകൻ മധു സി.നാരായണന് ലഭിച്ചു. ചലച്ചിത്ര ഫിലിം സൊസൈറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 25000 രൂപയും പ്രശ്സ്തി പത്രവുമാണ് പുരസ്കാരം. പ്രമുഖ ചലച്ചിത്ര സംവിധായകൻ ടി.കെ രാജീവ് കുമാർ ചെയർമാനും പ്രമുഖ ഛായാഗ്രാഹകൻ കെ.ജി ജയൻ,​ കേരള കൗമുദി രാഷ്ട്രീയ ലേഖകൻ സി.പി ശ്രീഹർഷൻ,​ രാജശേഖരൻ പിള്ള (മെമ്പർ സെക്രട്ടറി)​ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. ബംഗാളി സിനിമ അന്തർ ബാഹിറിന്റെ സംവിധായകൻ അഭിനന്ദൻ ദത്തയ്ക്ക് പ്രത്യേക പരാമർശമുണ്ട്. മാർച്ച് 15ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ പുരസ്കാരം നൽകും.