നടൻ അനുമോഹന് സിനിമ പുതുമയുള്ള ഒരു കാര്യമല്ല. അതുല്യ കലാകാരനായിരുന്ന മുത്തച്ഛനിൽ (കൊട്ടാരക്കര ശ്രീധരൻ നായർ) തുടങ്ങിയ അമ്മാവനായ സായി കുമാറും അമ്മ ശോഭ മോഹനും ഒടുവിലായി ചേട്ടൻ വിനു മോഹനുമെല്ലാം മലയാള ചലച്ചിത്ര മേഖലയിൽ തങ്ങളുടെതായ ഇടം കണ്ടെത്തിയവരാണ്. 2005ൽ പുറത്തിറങ്ങിയ കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെയാണ് അനുമോഹൻ മലയാള സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് തീവ്രം, ഒാർക്കൂട്ട് ഓർമ്മക്കൂട്ട്, ചട്ടമ്പിനാട് എന്നീ ചിത്രങ്ങിലും അഭിനയിച്ചു. ഇതിൽ തീവ്രത്തിലെ വില്ലൻ വേഷം മികച്ച അഭിപ്രായവും താരത്തിന് നേടികൊടുത്തു. ഇപ്പോഴിതാ തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന അയ്യപ്പനും കോശിയിലെ പ്രകടനവും അനുവിനെ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റി കഴിഞ്ഞു.

കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലൂടെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ് അനു മോഹൻ-

anu-mohan