തിരുവനന്തപുരം: വെൺപാലവട്ടം ശ്രീഭഗവതിക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്ക്കാരം പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രന് നൽകുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ. ബിജു രമേശ് അറിയിച്ചു. ഒരു ലക്ഷം രൂപയും ശ്രീചക്രമേരുവും അടങ്ങിയതാണ് പുരസ്ക്കാരം. വെൺപാലവട്ടം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 1ന് വൈകിട്ട് 6ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീചക്ര പുരസ്ക്കാരം നൽകും. ഡോ. ബിജു രമേശിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡോ. എം. ആർ. തമ്പാൻ, ജ്യോതിലാൽ, എസ്.എൻ. രഘുചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിക്കും. ഡോ. ബി.എസ്.ബാലചന്ദ്രൻ സ്വാഗതവും പട്ടം രമേശൻ കൃതഞ്ജതയും പറയും.