തിരു​വ​ന​ന്ത​പുരം: ട്രിവാൻഡ്രം മാനേ​ജ്‌മെന്റ് അസോ​സി​യേ​ഷന്റെ (ടി.എം​.എ) വാർഷിക മാനേജ്മെന്റ് കൺവെൻഷൻ 27,​ 28 തിയതികളിൽ ആക്കുളത്തെ ഹോട്ടൽ ഒ ബൈ താമരയിൽ നടക്കും. വൈകിട്ട് 5ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ആൾ ഇന്ത്യ മാനേജ്‌മെന്റ് അസോ​സി​യേ​ഷൻ മുൻ പ്രസി​ഡന്റും അദാനി എന്റർപ്രൈ​സസ് ഡയ​റ​ക്ട​റു​മായ ഹേമന്ത് നെരൂർകർ മുഖ്യ​പ്ര​ഭാ​ഷണം നട​ത്തും. ട്രിമ-2020 ചെയർമാൻ ഡോ.എം.ഐ സഹ​ദുള്ള കോൺസെപ്റ്റ് പ്രസ​ന്റേ​ഷൻ നട​ത്തും. ടി.എം.എയുടെ മാനേജ്മെന്റ് പുരസ്‌കാരങ്ങൾ ഗവർണർ വിതരണം ചെയ്യും. മികച്ച സ്റ്റാർട്ടപ്പിനുള്ള അവാർഡിന് എംബ്രൈറ്റ് ഇൻഫോടെക്കും സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരത്തിന് കെ.ഇ.എഫ് ഹോൾഡിംഗ്സും അർഹരായി. 28ന് നടക്കുന്ന സമാ​പന സമ്മേ​ള​ന​ത്തിൽ വ്യവ​സായ സെക്രട്ടറി ഡോ.കെ.​ഇ​ള​ങ്കോ​വൻ മുഖ്യാ​തി​ഥി​യാവും.ടെക്‌നോ​പാർക്ക് സ്ഥാപക സി.ഇ.ഒ ജി.വിജ​യ​രാ​ഘ​വൻ,കേര​ള സ്റ്റാർട്ട​പ്പ് മി​ഷൻ സി.ഇ.ഒ ഡോ.സജി ഗോപി​നാഥ്,സ്‌മാർട്ട് ഐ.ഒ.പി​.എസ് സഹ​സ്ഥാ​പ​കനും സി.ഇ​.ഒ​​യു​മായ രാധാ​കൃ​ഷ്ണൻ നായർ,യു.എസ്.ടി ഗ്ലോബൽ സി.ഒ.ഒ അല​ക്സാ​ർ വർഗീ​സ്,അദാ​നി സ്‌കിൽ ഡെവ​ല​പ്‌മെന്റ് സെന്റർ മേധാവി ജതിൻ ത്രിവേ​ദി,തെരുമോ പെൻപോൾ സ്ഥാപ​കൻ സി.ബാല​ഗോ​പാൽ,ഐ.ബി.​എസ് ഗ്രൂപ്പ് സ്ഥാപ​കനും എക്സി​ക്യൂ​ട്ടിവ് ചെയർമാ​നു​മായ വി.കെ മാത്യൂസ്,നിസാൻ മോട്ടോർ കോർപ​റേ​ഷൻ ചീഫ് ഇൻഫർമേ​ഷൻ ഓഫീ​സർ ടോണി തോമസ്,കെ.പി​.എം.ജി ചെയർമാനും സി.ഇ.​ഒ​യു​മായ അരുൺകു​മാർ തുടങ്ങിയവരും പങ്കെടുക്കുമെന്ന് ടി.എം.എ പ്രസിഡന്റ് രാജേഷ് ഝാ അറിയിച്ചു.