ivanka-trump-modi

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിലൂടെ, ഈ പങ്കാളിത്തം കൂടുതൽ ദൃഢമാകുകയാണ്. ചൈനയെ പിന്തള്ളിയാണ് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര സുഹൃത്തായത്. ഇന്ത്യയ്ക്ക് ഇറക്കുമതിയേക്കാൾ കയറ്റുമതി നേട്ടം കൂടുതലുള്ള (ട്രേഡ് സർപ്ളസ്) രാജ്യം കൂടിയാണ് അമേരിക്ക.

₹6.32 ലക്ഷം കോടി

($8,795 കോടി)

കഴിഞ്ഞ സാമ്പത്തിക വർഷമാണ് (2018-19) അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത്. 6.32 ലക്ഷം കോടി രൂപയുടെ (8,795 കോടി ഡോളർ) വ്യാപാരം കഴിഞ്ഞവർഷം ഇരു രാജ്യങ്ങളും കൂടി നടത്തി. ഇന്ത്യ-ചൈന വ്യാപാരം 6.25 ലക്ഷം കോടി രൂപയുടേതായിരുന്നു (8,707 കോടി ഡോളർ).

₹4.88 ലക്ഷം കോടി

($6,800 കോടി)

നടപ്പുവർഷം (2019-20) ഏപ്രിൽ-ഡിസംബർ കാലയളവിൽ ഇന്ത്യ-അമേരിക്ക വ്യാപാര മൂല്യം 4.88 ലക്ഷം കോടി രൂപ (6,800 കോടി ഡോളർ). ഇന്ത്യ-ചൈന വ്യാപാരമൂല്യം 4.66 ലക്ഷം കോടി രൂപ (6,496 കോടി ഡോളർ).

₹1.21 ലക്ഷം കോടി

($1,685 കോടി)

കഴിഞ്ഞവർ‌ഷം (2018-19) ഇന്ത്യയ്ക്ക് അമേരിക്കയുമായി 1.21 ലക്ഷം കോടി രൂപയുടെ (1,685 കോടി ഡോളർ) വ്യാപാരനേട്ടം (ട്രേഡ് സർപ്ളസ്) ഉണ്ടായിരുന്നു. എന്നാൽ, ചൈനയുമായി ഇന്ത്യയ്ക്ക് വ്യാപാരക്കമ്മിയാണ് (ട്രേഡ് ഡെഫിസിറ്റ്) ഉള്ളത്; 5,356 കോടി ഡോളറിന്റേതാണത്. ഏകദേശം 3.84 ലക്ഷം കോടി രൂപ.

ഇന്ത്യയുടെ വ്യാപാര പങ്കാളികൾ

(രാജ്യവും നടപ്പുവർഷത്തെ സംയുക്ത വ്യാപാര മൂല്യവും)

 അമേരിക്ക : $6,800 കോടി (₹4.88 ലക്ഷം കോടി)

 ചൈന : $6,496 കോടി (₹4.66 ലക്ഷം കോടി)

 യു.എ.ഇ : $4,480 കോടി (₹3.22 ലക്ഷം കോടി)

 സൗദി : $2,460 കോടി (₹1.76 ലക്ഷം കോടി)

 ഇറാഖ് : $1,840 കോടി (₹1.32 ലക്ഷം കോടി)

 സിംഗപ്പൂർ : $1,790 കോടി (₹1.28 ലക്ഷം കോടി)

ജി.എസ്.പി

ആനുകൂല്യം

വികസ്വര രാജ്യങ്ങൾക്ക് വ്യാപാരത്തിലൂടെ പുരോഗതി നേടാൻ അമേരിക്ക നടപ്പാക്കിയ ആനുകൂല്യമാണ് ജനറലൈസ്‌ഡ് സിസ്‌റ്റം ഒഫ് പ്രിഫറൻസസ് (ജി.എസ്.പി). തിരഞ്ഞെടുക്കപ്പെട്ട ഉത്‌പന്നങ്ങൾക്ക് അമേരിക്കയിൽ ഇറക്കുമതി നികുതി പൂർണമായും ഇതുവഴി ഒഴിവാകും. ജി.എസ്.പിയുടെ നേട്ടം ഏറ്റവുമധികം കൊയ്‌ത രാജ്യമാണ് ഇന്ത്യ. അമേരിക്കയ്ക്ക് വ്യാപാരക്കമ്മി ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്. ഇക്കാരണത്താൽ, ഇന്ത്യയ്ക്കുള്ള 1,900 ഉത്പന്നങ്ങളുടെ ജി.എസ്.പി ആനുകൂല്യം 2018ൽ ട്രംപ് നിറുത്തലാക്കിയിരുന്നു. 26 കോടി ഡോളറിന്റെ (₹1,868 കോടി) ജി.എസ്.പി ഉത്‌പന്ന കയറ്റുമതിയാണ് 2018ൽ ഇന്ത്യ അമേരിക്കയിലേക്ക് നടത്തിയത്.

അമേരിക്കയിലേക്കുള്ള

ഇന്ത്യൻ കയറ്റുമതി

 2019-20 ഏപ്രിൽ-ഡിസംബർ : $4,033.86 കോടി (₹2.89 ലക്ഷം കോടി രൂപ)

 ഉത്‌പന്നങ്ങൾ : സമുദ്രോത്പന്നങ്ങൾ, മാംസം, മിനറൽ ഓയിലുകൾ, ഓർഗാനിക് കെമിക്കലുകൾ, മരുന്നുകൾ, ലെതർ ഉത്പന്നങ്ങൾ, വസ്‌ത്രങ്ങൾ, ഇരുമ്പയിര്, സ്‌റ്റീൽ, അമൂല്യരത്നങ്ങൾ, വിവിധ വാഹന ഘടകങ്ങൾ മുതലായവ.

അമേരിക്കയിൽ നിന്നുള്ള

ഇന്ത്യൻ ഇറക്കുമതി

 2019-20 ഏപ്രിൽ-ഡിസംബർ : $2,767.09 കോടി (1.98 ലക്ഷം കോടി രൂപ)

 ഉത്‌പന്നങ്ങൾ : പഴവർഗങ്ങൾ, ശീതളപാനീയങ്ങൾ, മിനറൽ ഫ്യുവൽ, ഇനോർഗാനിക് കെമിക്കലുകൾ, ഓർഗാനിക് കെമിക്കലുകൾ, ഫാർമ ഉത്പന്നങ്ങൾ, പ്ളാസ്‌റ്റിക് ആർട്ടിക്കിളുകൾ, റബർ ആർട്ടിക്കിളുകൾ, പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പ്, ന്യൂക്ളിയർ റിയാക്ടറുകൾ, ബോയിലറുകൾ, കളിപ്പാട്ടങ്ങൾ, ഫോട്ടോഗ്രാഫിക് ഉത്‌പന്നങ്ങൾ, ഇലക്‌ട്രിക്-ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾ, എയർക്രാഫ്‌റ്റുകൾ, ക്ളോക്ക്, വാച്ച്, ഫർണീച്ചർ മുതലായവ.