തിരുവനന്തപുരം: ബാലരാമപുരം ചുണ്ടവിളാകം ഗവ. എൽ.പി സ്‌കൂളിലെ കുട്ടികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനായി നടന്ന 'നക്ഷത്രകൂടാരം' ദ്വിദിന സഹവാസ ക്യാമ്പ് ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ്. ലീന ഉദ്ഘാടനം ചെയ്തു. ബാലരാമപുരം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എസ്.ജി. അനീഷ്, ഹെഡ്മിസ്ട്രസ്സ് ജയലത, ബി.ആർ.സി. ട്രെയിനർ എസ്. നന്ദകുമാർ, സി.ആർ.സി കോർഡിനേറ്റർ സന്ധ്യ. പി.എസ്, സ്റ്റാഫ് സെക്രട്ടറി അനിത എന്നിവർ സംസാരിച്ചു.