തിരുവനന്തപുരം: കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ നിശ്ചിത കാലത്തേക്ക് സാധനങ്ങൾ വിദേശത്തേക്ക് കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനും അനുവാദം നൽകുന്ന താത്കാലിക അനുമതിയായ എ.ടി.എ കാർനെറ്റിനെക്കുറിച്ച് കേന്ദ്ര വാണിജ്യമന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രിയും(ഫിക്കി) ചേർന്ന് സംഘടിപ്പിക്കുന്ന ശില്പശാല മസ്‌കറ്റ് ഹോട്ടലിൽ നാളെ നടക്കും. രാവിലെ 10ന് സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടർ കെ. ബിജു ഉദ്ഘാടനം ചെയ്യും. കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ മുഖ്യപ്രഭാഷണം നടത്തും. വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും. കാർനെറ്റ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശരാജ്യങ്ങളിൽ എക്‌സിബിഷനുകൾ, മീഡിയ ഇവന്റുകൾ, ഷൂട്ടിംഗ്, ബിസിനസ് പ്രമോഷൻ തുടങ്ങിയവയ്‌ക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ നിശ്ചിത കാലത്തേക്ക് ഡ്യൂട്ടിയടക്കാതെ 74 രാജ്യങ്ങളിലേക്ക് കൊണ്ടു പോകാനും കൊണ്ടുവരാനും കഴിയും. രജിസ്‌ട്രേഷനായി kesc@ficci.com എന്ന മെയിൽ ഐ.ഡിയിലും 04844058041/42, 09746903555 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.