bjp

ലഖ്‌നൗ: കാമുകിയോടൊപ്പം ഫ്ലാറ്റിൽ താമസമാക്കിയ ബി.ജെ.പി നേതാവിനെ കയ്യോടെ പിടികൂടി ഭാര്യ. ബി.ജെ.പി കിസാന്‍ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടിവ് അംഗമായ ശ്രീകാന്ത് ത്യാഗിയെയും കാമുകിയായ മാണ്ഡവി സിംഗിനെയുമാണ് ഭാര്യ അനു ലഖ്‌നൗവിലെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത്. തുടർന്ന് അനുവും മാണ്ഡവി സിംഗും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയും ചെയ്തു. സംഭവത്തില്‍ മാണ്ഡവി സിംഗിനെതിരെ അനുവും അനുവിനെതിരെ മാണ്ഡവി സിംഗും പൊലീസില്‍ പരാതി നല്‍കി.

ലഖ്നൗ ഗോമതി നഗറിലെ ഗ്രീന്‍വുഡ്സ് അപ്പാര്‍ട്ട്മെന്റിലാണ് ശ്രീകാന്തും മാണ്ഡവി സിംഗും വാടകയ്ക്ക് താമസിച്ചിരുന്നത്. ശ്രീകാന്ത് ത്യാഗിയും മാണ്ഡവിയും തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് അനു ലഖ്‌നൗവിലെ ഫ്‌ളാറ്റില്‍ നേരിട്ടെത്തി ഭര്‍ത്താവിനെയും കാമുകിയെയും പിടികൂടിയത്. താനൊരു സാമൂഹിക പ്രവര്‍ത്തകയാണെന്നും ഉന്നത ബന്ധങ്ങളുള്ള വ്യക്തിയാണെന്നുമാണ് മാണ്ഡവി സിംഗ് പൊലീസിനോട് പറഞ്ഞത്.