പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ബി.ടെക് (2013 സ്കീം) നവംബർ 2019 ന്റെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ശാഖയുടെ പ്രാക്ടിക്കൽ 28 ന് മോഹൻദാസ് എൻജിനിയറിംഗ് കോളേജ്, നെടുമങ്ങാട്ട് നടക്കും.
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ നാലാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ ഡിഗ്രി പരീക്ഷകളുടെ (2017 അഡ്മിഷൻ) പ്രാക്ടിക്കൽ, പ്രോജക്ട്, വൈവാവോസി പരീക്ഷകൾ മാർച്ച് 2 മുതൽ പാളയം കാമ്പസിൽ പ്രവർത്തിച്ചിരുന്ന വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തുന്നതാണ്.
ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം) (2014 സ്കീം - റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2012 & 2013 അഡ്മിഷൻ - സപ്ലിമെന്ററി) കോഴ്സിന്റെ അഞ്ചാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 6 ന് ആരംഭിക്കും.
സെഷണൽ ഇംപ്രൂവ്മെന്റ്
ബി.ടെക് ബിരുദ കോഴ്സ് 2013 സ്കീമിലുൾപ്പെട്ട് 2013 വർഷത്തിൽ അഡ്മിഷൻ നേടിയ 2019 ഡിസംബർ 18 ന് ശേഷം ഫലം പ്രഖ്യാപിച്ച നാല്, ഏഴ് സെമസ്റ്ററിൽ ഉൾപ്പെടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് ഒറ്റത്തവണ സെഷണൽ ഇംപ്രൂവ്മെന്റിന് 29 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്കൾപ്ച്ചർ) ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ 3 വരെയും 400 രൂപ പിഴയോടെ മാർച്ച് 5 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എസ് സി ഇലക്ട്രോണിക്സ് കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി മാർച്ച് 6 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2017 അഡ്മിഷൻ റഗുലർ, 2016, 2015, 2014 & 2013 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) ബി.വോക് സോഫ്ട്വെയർ ഡെവലപ്പ്മെന്റ്, ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി) കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി മാർച്ച് 6 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എസ് സി ബയോടെക്നോളജി (മൾട്ടിമേജർ) (350), ബി.കോം (സി.ബി.സി.എസ് - കരിയർ റിലേറ്റഡ്) ട്രാവൽ ആൻഡ് ടൂറിസം (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) കോഴ്സുകളുടെ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി മാർച്ച് 6 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എ സോഷ്യോളജി, എം.എസ് സി സൈക്കോളജി, കൗൺസിലിംഗ് സൈക്കോളജി, ഹോം സയൻസ് (റഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് 5 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, ബി.ബി.എ, ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337) (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഗ്രൂപ്പ് 2 (a) ബി.എസ് സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബി.എസ് സി എൻവയൺമെന്റൽ സയൻസ് ആൻഡ് എൻവയൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216), ബി.എസ് സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (328), ഗ്രൂപ്പ് 2 (b) ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് (ബി.എസ് ഡബ്ല്യൂ - 315) (2014 അഡ്മിഷൻ മുതൽ), ബി.സി.എ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് പ്രോഗ്രാമുകളുടെ (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എഡ് (2018 സ്കീം - റെഗുലർ) & (2015 സ്കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ മലയാളം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ, ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/2013-2015 അഡ്മിഷൻ - സപ്ലിമെന്ററി, ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക് (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/2014-2015 അഡ്മിഷൻ - സപ്ലിമെന്ററി), ബി.എസ് സി കമ്പ്യൂട്ടർ സയൻസ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 6 വരെ അപേക്ഷിക്കാം.