trump

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് സംഘർഷം നടക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിലപാടിലെ പിന്തുണച്ച് യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ ജനങ്ങൾക്ക് മതസ്വാതന്ത്യ്രം വേണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ് മോദിയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

'‌‌ഞങ്ങൾ മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ച നടത്തി. ജനങ്ങൾക്ക് മതസ്വാതന്ത്ര്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതായി മോദി എന്നോട് പറഞ്ഞു. മതസ്വാതന്ത്ര്യത്തിന് വേണ്ടി പരിശ്രമിക്കുന്നുണ്ട്. ചില ഒറ്റപ്പെട്ട ആക്രമണങ്ങളെ കുറിച്ച് കേട്ടു. എന്നാൽ അതിനെ കുറിച്ച് ഒന്നും ചർച്ച ചെയ്തില്ല. അതെല്ലാം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണ്'- ട്രംപ് പറഞ്ഞു.

പൗരത്വ നിയമ ഭേഗതിക്കെതിരെയുളള പ്രതിഷേധം ഡൽഹിയിൽഅക്രമാസക്തമായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വാക്കുകൾ. കശ്മീർ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള പ്രശ്‌നമാണ്. കശ്മീര്‍ പ്രശ്‌നം പരിഹിക്കാന്‍ ഇരുവിഭാഗങ്ങളും കാലങ്ങളായി ശ്രമിച്ചുവരികയാണ്. ഇരുവിഭാഗങ്ങളും തമ്മിലുളള പ്രശ്‌നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം ഡൽഹിയലെ സംഘ‍ർഷത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. മൂന്നുദിവസമായി തുടരുന്ന സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്.