
കൊച്ചി: അവധിക്കാലത്തോട് അനുബന്ധിച്ച് ഐ.ആർ.സി.ടി.സി പുതിയ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. ഗോവ, ജയ്‌പൂർ, അമൃത്‌സർ, ഡൽഹി, ആഗ്ര എന്നിവിടങ്ങൾ സന്ദർശിക്കാവുന്ന ഭാരത് ദർശൻ ടൂറിസ്‌റ്ര് ട്രെയിൻ യാത്ര മാർച്ച് 31ന് കേരളത്തിൽ നിന്ന് പുറപ്പെടും. ഏപ്രിൽ 12ന് തിരിച്ചെത്തും. ട്രെയിൻ ടിക്കറ്ര്, ഭക്ഷണം, ഡോർമിറ്ററി താമസം, ടൂർ എസ്‌കോർട്ട്, സെക്യൂരിറ്രി, സ്ഥലങ്ങൾ( സന്ദർശിക്കാൻ എ.സി. വാഹന സൗകര്യം തുടങ്ങിയവ ടിക്കറ്ര് നിരക്കിൽ ഉൾപ്പെട്ടിരിക്കുന്നു. നിരക്ക് : 13,230 രൂപ.
പൊതുമേഖലാ സ്ഥാപനങ്ങൾ ജോലി ചെയ്യുന്നവർക്ക് എൽ.ടി.സി സൗകര്യമുണ്ട്. യാത്ര മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ കയറാം.
ഷിർദ്ദി സായി ബാബ ക്ഷേത്രം, ശനി ശിഗ്നാപൂർ ക്ഷേത്രം, ത്രയംബകേശ്വർ ജ്യോതിർലിംഗം, പഞ്ചവടി ക്ഷേത്രം എന്നിവ സന്ദർശിക്കുന്ന ട്രെയിൻ യാത്ര മാർച്ച് 28ന് പുറപ്പെട്ട് ഏപ്രിൽ രണ്ടിന് മടങ്ങിയെത്തും. ട്രെയിൻ ടിക്കറ്ര്, എ.സി ഹോട്ടൽ താമസം, എ.സി. വാഹനം, ടൂർ എസ്‌കോർട്ട് തുടങ്ങിയ സേവനങ്ങൾ ലഭിക്കും. ടിക്കറ്ര് നിരക്ക് : 9,955 രൂപ. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ കയറാം.
യൂറോപ്പിലേക്ക്
പറക്കാം
ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്‌സ്, സ്വിറ്റ്സർലൻഡ്, ജർമ്മനി, ഓസ്‌ട്രിയ, ഇറ്റലി, വത്തിക്കാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാവുന്ന പാക്കേജും ഐ.ആർ.സി.ടി.സി പ്രഖ്യാപിച്ചു. മാർച്ച് 27ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഏപ്രിൽ ഒമ്പതിന് തിരിച്ചെത്തും. ടിക്കറ്ര് നിരക്ക് : 2.31 ലക്ഷം രൂപ.ഡൽഹി, ആഗ്ര, ജയ്‌പൂർ എന്നിവിടങ്ങൾ സന്ദർശിക്കാവുന്ന ആഭ്യന്തര വിമാനയാത്ര മാർച്ച് 14ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. ടിക്കറ്ര് നിരക്ക് : 28,740 രൂപ.