തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കയർ തൊഴിലാളികൾ കയറും കയറുത്പന്നങ്ങളും കത്തിച്ച് പ്രതിഷേധിച്ചു. കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ് മനോജ് ബി.ഇടമന അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി മീനാങ്കൽ കുമാർ, എം.എ. കബീർ, സബീനാ ശശാങ്കൻ, കണിയാപുരം അഫ്സൽ, വി. അജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.