തോപ്പുംപടി: .സി.ബി.എസ് .ഇ അംഗീകാരമില്ലാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ട കൂടുതൽ സംഭവങ്ങൾ പുറത്ത് വന്നു.
പള്ളുരുത്തി തങ്ങൾ നഗർ അൽ അസർ പബ്ലിക് സ്ക്കൂളിൽ നാല് വിദ്യാർത്ഥികൾക്ക് ഇത്തവണ സി.ബി.എസ്.സി പത്താംക്ളാസ് എഴുതാൻ കഴിഞ്ഞില്ല. എന്നാൽ ഇവർക്ക് പരാതിയില്ലെന്നും,. രക്ഷിതാക്കളുമായി സംസാരിച്ച് ധാരണയിലെത്തിയെന്നും പ്രിൻസിപ്പൽ മുഹമ്മദ് അസ്ലം പറഞ്ഞു . ധാരണഎന്താണെന്ന് വ്യക്തമാക്കിയില്ല.പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഈ സ്ക്കൂളിലെ വിദ്യാർത്ഥികളെ പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിലുള്ള സ്ക്കൂളുകളിൽ എത്തിച്ചാണ് പരീക്ഷ എഴുതിച്ചിരുന്നത്. എന്നാൽ ഈവർഷം സി.ബി.എസ് .ഇ അധികൃതർ പരീക്ഷ എഴുതാൻ അനുമതി നൽകിയില്ല. പരീക്ഷ എഴുതിച്ച സ്ക്കൂളുകളിൽ നിന്ന് പിഴ ഇൗടാക്കാനും തീരുമാനിച്ചു.
കഴിഞ്ഞ ദിവസം 29 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നിഷേധിക്കപ്പെട്ട തോപ്പുംപ്പടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂളിൽ നിന്ന് ഏറെ അകലെയല്ല അൽ അസർ പബ്ലിക് സ്കൂൾ.ഇന്നലെ അറസ്റ്റിലായ അരൂജാസ് ലിറ്റിൽ സ്റ്റാർ സ്ക്കൂളിലെ മാനേജ്മെന്റ് പ്രതിനിധികളായ മെൽവിൻ ഡിക്രൂസ് , മാഗി എന്നിവരെ കോടതി റിമാൻഡ് ചെയ്തു. സ്ക്കൂൾ അടച്ചു പൂട്ടി.