death

പേരാവൂർ: സഹോദരനൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ അഞ്ചുവയസുകാരൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യബസ് തട്ടി മരിച്ചു. പേരാവൂർ ശാന്തിനകേതൻ ഇംഗ്ലീഷ് സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി മുഹമ്മദ് റഫാൻ ആണ് മരിച്ചത്. കാഞ്ഞിരപ്പുഴ പുതുശ്ശേരി റോഡിൽ ഇന്നലെ വൈകുന്നേരമാണ് അപകടം.

റോഡിൽ സാരമായി പരിക്കേറ്റ് കിടക്കുകയായിരുന്ന മുഹമ്മദ് റഫാനെ നാട്ടുകാർ ചേർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുശ്ശേരിയിലെ പുത്തൻപുരയിൽ ഫൈസൽ റസീന ദമ്പതികളുടെ മകനാണ്. പേരാവൂർ സർക്കിൾ ഇൻസ്പക്ടർ പി.ബി. സജീവിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തിനിടയാക്കിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. റഫാന്റെ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയലേക്ക് മാറ്റി. സഹോദരങ്ങൾ: സൽമാൻ (രണ്ടാം ക്ലാസ് വിദ്യാർത്ഥി, ശാന്തിനകേതൻ ഇംഗ്ലീഷ് സ്‌കൂൾ) ഫർസ, ഫാത്തിമ.