ഡബ്ളിയു.ടി.എ റാങ്കിംഗിൽ കഴിഞ്ഞ 15 വർഷത്തിനിടെ ആദ്യ 50 സ്ഥാനത്തിനുള്ളിൽ എത്തുന്ന 15 വയസുകാരിയായ വനിതാ ടെന്നിസ് താരമെന്ന റെക്കാഡ് അമേരിക്കക്കാരി കോക്കോ ഗൗഫിന്. 2005ൽ ബൾഗേറിയയുടെ സെസിൽ കരട്ടൻചേവയാണ് ഇതിന് മുമ്പ് 15-ാം വയസിൽ ആദ്യ 50 റാങ്കിനുള്ളിൽ എത്തിയിരുന്നത്. കഴിഞ്ഞ ജൂലായിൽ പ്രൊഫഷണൽ സർക്യൂട്ടിൽ അരങ്ങേറ്റം കുറിച്ച ഗൗഫ് വിംബിൾഡണിലും ഇക്കഴിഞ്ഞ ആസ്ട്രേലിയൻ ഓപ്പണിലും പ്രീ ക്വാർട്ടറിലെത്തിയിരുന്നു.