മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രവർത്തന വിജയം, ആത്മാഭിമാനം തോന്നും. അദ്ധ്വാനഭാരം വർദ്ധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സംയുക്ത സംരംഭങ്ങൾ. ചർച്ചകൾ ഫലപ്രാപ്തമാകും. ആത്മനിയന്ത്രണമുണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ ഭരണസംവിധാനം. ആചാര്യസ്ഥാനം വഹിക്കും. പ്രവർത്തന പുരോഗതി.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പാരമ്പര്യ പ്രവൃത്തികൾ. ആത്മാർത്ഥ സുഹൃത്തിനെ സഹായിക്കും. കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചെലവിനങ്ങൾക്കു നിയന്ത്രണം, അധികാര പരിധി വർദ്ധിക്കും. വ്യക്തിസ്വാതന്ത്ര്യം ഉണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കാര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. വിദേശയാത്ര സഫലമാകും. മാതാപിതാക്കളെ അനുസരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആഗ്രഹങ്ങൾ സഫലമാകും. അഭിമാനാർഹമായ പ്രവർത്തനങ്ങൾ. നേതൃത്വഗുണമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
യാഥാർത്ഥ്യങ്ങൾ മനസിലാക്കും. മനഃസമാധാനമുണ്ടാകും. വിജ്ഞാനം ആർജിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സുരക്ഷാപ്രവർത്തനങ്ങൾ ചെയ്യും. മത്സരങ്ങളിൽ വിജയം, ഉദ്യോഗത്തിൽ ഉയർച്ച.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആത്മനിർവൃതിയുണ്ടാകും. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. പുതിയ പ്രവർത്തനമേഖല.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ചുമതലകൾ വർദ്ധിക്കും. അർഹമായ സമ്പത്ത് ലഭിക്കും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ചില പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കും. ജീവിതപങ്കാളിയുടെ സമീപനം ആശ്വാസം അനുഭവപ്പെടും.