ന്യൂഡൽഹി: വിവാദ പരാമർശവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് കപിൽ മിശ്ര. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദമില്ലെന്നും ജാഫറാബാദ് ഒഴിപ്പിച്ചത് ശരിയായ നടപടിയാണെന്നും കപിൽ മിശ്ര പറഞ്ഞു. ജാഫറാബാദ് ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ഷഹീൻബാഗ് ഉണ്ടാവില്ലെന്ന് കപിൽ മിശ്ര ട്വിറ്ററിൽ കുറിച്ചു. ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിൽ ഖേദിക്കുന്നില്ലെന്നും മിശ്ര അഭിപ്രായപ്പെട്ടു.
ഡൽഹിയിലെ പ്രതിഷേധം കലാപമായി മാറിയത് കപിൽ മിശ്രയുടെ വിദ്വേഷ പരാമർശങ്ങളായിരുന്നു. പരാമർശത്തിനെതിരെ ഗൗതം ഗംഭീർ എം.പി അടക്കമുള്ളവർ നിലപാട് എടുത്തിരുന്നു. തുടർന്ന് സമാധാനാഹ്വാനവുമായി മിശ്ര രംഗത്തെത്തി. ഇതിനു ശേഷമാണ് തന്റെ വിവാദ പരാമർശങ്ങളെ മിശ്ര ന്യായീകരിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്ന കപിൽ മിശ്രയുടെ പരാമർശത്തെ തുടർന്നാണ് ഡൽഹിയിൽ പ്രതിഷേധം രക്തച്ചൊരിച്ചിലേക്ക് മാറിയത്.
जाफराबाद खाली हो चुका हैं
— Kapil Mishra (@KapilMishra_IND) February 25, 2020
दिल्ली में दूसरा शाहीन बाग नहीं बनेगा pic.twitter.com/orEQO2XIrx
വിദ്വേഷ പരാമർശം നടത്തിയ കപിൽ മിശ്രക്കെതിരെ ജാമിയ കോർഡിനേഷൻ കമ്മിറ്റി പരാതി നൽകിയിരുന്നു. അതേസമയം, ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്ന് രാവിലെ നാല് പേരെ മരിച്ച നിലയില്‍ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് വരെ 13 പേര്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. 50 പൊലീസുകാര്‍ ഉള്‍പ്പടെ 180 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.