breakup

ലഖ്‌നൗ: മുൻ കാമുകിയുടെ വിവാഹത്തിന് ഒരാഴ്ച മുമ്പ് 'ഹാപ്പി ഹോളി പോസ്റ്റർ' പതിച്ച് യുവാവിന്റെ പ്രതികാരം. 28കാരനായ സരോജ് കുമാർ പ്രണയിച്ചിരുന്ന സമയത്തെടുത്ത സ്വകാര്യ ചിത്രങ്ങൾ ഹാപ്പി ഹോളി പോസ്റ്ററിൽ ചേർത്ത് യുവതിയുടെ വീടിന്റെ പരസരത്ത് പതിക്കുകയായിരുന്നു.

ചിത്രങ്ങൾ കണ്ട് പരിഭ്രാന്തരായ പെൺകുട്ടിയുടെ വീട്ടുകാർ ആന്റി റോമിയോ സ്‌ക്വാഡിനെ വിവരമറിയിച്ചു. തുടർന്ന് ഇവർ സംഭവ സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഐ.ടി ആക്‌റ്റും ഐ.പി.സിയിലെ വിവിധ വകുപ്പുകളും ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

യുവാവും പെൺകുട്ടിയും മുമ്പ് പ്രണയത്തിലായിരുന്നു. ഇത് പിന്നീട് പല കാരണങ്ങൾ കൊണ്ട് മുന്നോട്ട് പോയില്ല. അടുത്താഴ്ച ഒരു അഭിഭാഷകനുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ഇതു മുടക്കാൻ വേണ്ടിയാണ് ഇയാൾ ഇങ്ങനൊരു പ്രവൃത്തി ചെയ്തത്. തന്നെ ചതിച്ചിട്ട് പോയവൾ വേറൊരാളുടെയാകുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെയൊരു കാര്യം ചെയ്തതെന്ന് യുവാവ് ആന്റി റോമിയോ സ്‌ക്വാഡിനോട് പറഞ്ഞു.