കൊൽക്കത്ത: ബുധനാഴ്ച മുംബയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് കൊൽക്കത്തയിൽ അടിയന്തരമായി ലാന്റ് ചെയ്തു. വിമാനത്തിന്റെ ക്യാപ്‌റ്റൻ കൊൽക്കത്തയിലെ എയർ ട്രാഫിക്ക് കൺട്രോളിൽ വിമാനത്തിന് ഇന്ധനച്ചോർച്ചയുണ്ടെന്ന് അറിയിക്കുയും രാവിലെ 9 മണിയോടെ വിമാനം അടിയന്തരമായി ലാന്റ് ചെയ്യുകയുമായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്
ജനുവരി 13 ന് വാരണാസിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്രിന്റെ വിമാനവും ചെന്നൈ എയർപ്പോർട്ടിൽ അടിയന്തരമായി ലാന്റ് ചെയ്തിരുന്നു. വിമാനത്തിന്റെ ഒരു ചിറകിലുണ്ടായ തകരാറാണ് ചെന്നൈയിൽ വിമാനം ഇറങ്ങാൻ കാരണമെന്നാണ് അധികൃതർ നൽകിയ വിവരം.