തിരുവനന്തപുരം: കാടിന്റെ പശ്ചാത്തലത്തിൽ കാഴ്ചയുടെ വസന്തമൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടി ഹൈഡൽ ടൂറിസം സെന്റർ. കെ.എസ്‌.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ലോവർ മീൻമുട്ടി ചെറുകിട ജലവൈദ്യുത പദ്ധതി പ്രദേശത്തോട് ചേർന്നുള്ള ഇവിടെ ഇപ്പോൾ ഒഴിവുദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്കാണ്. കുട്ടികൾക്കും മുതിർന്നവർക്കും ജലസഞ്ചാരത്തിനൊപ്പം രസകരമായ വിനോദങ്ങളിൽ ഏർപ്പെടാനായി വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നദിയിലിറങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഡാമിന് തൊട്ടുതാഴെയുള്ള ഉമാ മഹേശ്വരക്ഷേത്ര കടവിൽ നദിയുടെ കുളിരറിഞ്ഞു കുളിച്ചുകയറാം. വൈദ്യുതി ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങൾ സഞ്ചാരികൾക്ക് മനസിലാക്കാനും ഇവിടെ സൗകര്യമുണ്ട്. പക്ഷേ ഇതിന് പ്രത്യേകം അനുമതി വാങ്ങണമെന്നുമാത്രം. ഇക്കഴിഞ്ഞ മാർച്ചിൽ മന്ത്രി എം.എം.മണിയാണ് അത്യാധുനിക സൗകര്യങ്ങളോടെ ടൂറിസം സെന്റർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

meenmutty

സ്ഥിതിചെയ്യുന്നത്

പശ്ചിമഘട്ടത്തിലെ 1860 മീറ്റർ ഉയരത്തിലുള്ള ചെമ്പുഞ്ചി മലയിൽ നിന്ന് ഉത്ഭവിക്കുന്ന വാമനപുരം നദിക്കരയിൽ വൈദ്യുതോദ്പാദനം

പാറക്കെട്ടുകളിലൂടെ ചിന്നിച്ചിതറി പളുങ്കുമണികൾ വിതറിയൊഴുകുന്ന നദിയിൽ ഡാം പണിതാണ് വൈദ്യുതോദ്പാദനം നടത്തുന്നത്

പ്രതിദിനം 3.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു

കാഴ്ച ആറ്റുതീരത്തെ സസ്യങ്ങളായ ആറ്റുവഞ്ചി,കരിയിലാഞ്ചി, ചുണ്ണാമ്പുവള്ളി തുടങ്ങി ചെറുതും വലുതുമായ വൃക്ഷങ്ങളും വളളികളും കണ്ടറിയാൻ ഇവിടെതന്നെയെത്തണം.

ഡാം സൈറ്റിൽ നോക്കിനിന്നാൽ ആറ്റുമത്സ്യങ്ങൾ തുള്ളിക്കളിക്കുന്നത് കാണാനാകും. ചിലപ്പോൾ നദിയുടെ അക്കരെയുള്ള വനമേഖലയിൽ കാട്ടുമൃഗങ്ങളെയും അപൂർവമായി കാണാനാകും.

ആകർഷണങ്ങൾ

കല്ലാർ നദിയുടെ ആരംഭ ഭാഗത്തെ മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ മാതൃകയിൽ ഒരു കൃത്രിമ വെള്ളച്ചാട്ടം സജ്ജമാക്കിയിട്ടുണ്ട്

 കൗതുകരമായ ലാൻഡ് സ്കേപ്പ്

ഫ്ലവർ ബെഡ്സ്

കിഡ്സ് പ്ളേ ഏരിയ

വാട്ടർ കാസ്കേഡ് ബോട്ട് യാത്ര

നാല് പെഡൽ ബോട്ടുകളും ഒരു എൻജിൻ ബോട്ടും

എൻജിൻ ബോട്ടിൽ 8 പേർക്കും പെഡൽ ബോട്ടിൽ 2 പേർക്കും സഞ്ചരിക്കാം

 വാമനപുരം നദിയുടെ തീരങ്ങൾ കണ്ട് യാത്ര ചെയ്യാവുന്ന തരത്തിലാണ് ബോട്ടിംഗ് സംവിധാനം

എൻജിൻ ബോട്ടിൽ സഞ്ചാരത്തിന് 500 രൂപയും പെഡൽ ബോട്ടിന് 150 രൂപയുമാണ് വാടക

കുമരകം ബോട്ടപകടത്തെ തുടർന്ന് ഇവിടത്തെയും ബോട്ട് സർവീസുകൾ നിറുത്തിവച്ചിരുന്നു പദ്ധതി തുടങ്ങിയത് 2006 ൽ

വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള 14 ഹൈഡൽ ടൂറിസം സെന്ററുകളിലൊന്നാണ് ലോവർ മീൻമുട്ടി.

2006 ൽ മന്ത്രി എ.കെ. ബാലനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്

കുമരകം ബോട്ടപകടത്തെ തുടർന്ന് ഇവിടത്തെയും ബോട്ട് സർവീസുകൾ നിറുത്തിവച്ചിരുന്നു

പ്രവേശന ഫീസ് കുട്ടികൾക്ക് - 10 രൂപ , മുതിർന്നവർക്ക് - 20 രൂപ

പ്രവർത്തനസമയം രാവിലെ 10മുതൽ വൈകിട്ട് 6 വരെ

എത്തിച്ചേരാൻ

തിരുവനന്തപുരം- തെങ്കാശി പാതയിൽ നന്ദിയോട് നിന്ന് 3.4 കിലോമീറ്റർ ഒരിക്കൽ വന്നാൽ വീണ്ടും വരാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് മീൻമുട്ടി.