ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി. പൊലീസുകാരു ൾപ്പെടെ ഇരുന്നൂറോളം പേർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിൽ എഴുപതോളം പേർക്ക് വെടിയേറ്റിരുന്നു. സംഘർഷം അടിച്ചമർത്തുന്നതിനായി അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ സംഘർഷ ബാധിതമായ സ്ഥലത്തു നിന്നും മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി പടരുകയാണ്.
സംഘർഷബാധിതമായ സ്ഥലത്ത് യമുന വിഹാറിലെ താമസക്കാർ കൂട്ടമായെത്തി പരസ്പരം കൈപിടിച്ച് മനുഷ്യമതിൽ തീർക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. ഒരു പറ്റം സ്‌കൂൾ വിദ്യാർത്ഥികൾ കടന്നു പോകുമ്പോൾ അവർക്കു സുരക്ഷയൊരുക്കുന്നതിനായിട്ടാണ് നാട്ടുകാർ മനുഷ്യമതിൽ തീർത്തത്. എന്നാൽ ഈ സമയം ഇവിടെ പേരിനു പോലും ഒരു പോലീസുകാരനെ കാണാൻ കഴിയുന്നില്ല. മനുഷ്യ മതിൽ തീർത്ത സ്ഥലം മോദി ട്രംപ് കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഹൈദരാബാദ് ഹൗസിൽ നിന്നും കേവലം ഇരുപത് കിലോമീറ്റർ മാത്രം ദൂരയുള്ള സ്ഥലമാണ്. കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ മുൻപാണ് മനുഷ്യ മതിൽ തീർത്ത് ജനത്തിന് കുട്ടികൾക്ക് സുരക്ഷയൊരുക്കേണ്ടി വന്നത്. ട്വിറ്ററിൽ ഒരാൾ പോസ്റ്റു ചെയ്ത വീഡിയോ മിനിട്ടുകൾ കൊണ്ട് വൈറലാകുകയായിരുന്നു. മനുഷ്യത്വം മരിക്കാത്ത ഇത്തരം കാഴ്ചകളാണ് കാണേണ്ടതെന്ന് കൂടുതൽ പേരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
WATCH : Video from Yamuna vihar
— CAA / NRC Protest Info. (@NrcProtest) February 25, 2020
Men forming a human chain to safely escort school girls to safe place!
No Police, No Force to Save them, they are on their own now.#GenocideInDelhi #DelhiBurning #DelhiPolice #DelhiRiots #DelhiViolence pic.twitter.com/0cKXGaTEsJ