ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇപ്പോൾ സിനിമയിൽ സജീവമാണ്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തോടും അതീവ താൽപര്യമാണ് ജാൻവിക്ക്. ജാൻവിയുടെ ഡാൻസ് റിഹേഴ്സൽ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വിജയ് ആനന്ദിന്റെ സംവിധാനത്തിൽ 1965–ൽ പുറത്തിറങ്ങിയ ‘ഗൈഡ്’ എന്ന ചിത്രത്തിലെ ‘പിയ തോസെ നൈന ലഗാ രെ...’ എന്ന ഗാനത്തിനാണ് താരം ചുവടു വച്ചത്. ജാൻവി തന്നെയാണ് ഡാന്‍സിന്റെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
ഡാന്‍സിനിടെ ജാന്‍വിക്ക് പെട്ടെന്ന് ബാലന്‍സ് തെറ്റി. എന്നാല്‍ അത് ഒരു ഡാന്‍സ് സ്റ്റെപ്പാക്കി മാറ്റിയാണ് വീഴാതെ നോക്കിയത്. ‘ബാലൻസ് നഷ്ടമായാൽ അതിനാടകീയമായി അവസാനിപ്പിക്കാം’ എന്ന അടിക്കുറിപ്പോടെയാണ് ജാൻവി വിഡിയോ പോസ്റ്റു ചെയ്തത്. ഇതിനു മുൻപും ചടുലമായ ചുവടുകൾ കൊണ്ട് താരം ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്. 2018–ല്‍ ശശാങ്ക് ഖൈതന്‍റെ ‘ധഡക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മറാത്തി ചിത്രം സായ്റാത്തിന്‍റെ റിമേക്കാണ് ധഡക്ക്. ധഡക്കിനുശേഷം ‘റൂഫി അഫ്സ’, ‘ഗുജ്ജൻ സക്സേന’, ‘ദോസ്താന 2’ തുടങ്ങിയവയാണ് ജാൻവിയുടെ പുതിയ സിനിമകൾ.