തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലെ ഗജരാജ രത്‌നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു. 1954ൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കിരുത്തിയ പത്മനാഭന് 84 വയസുണ്ട്. പ്രായാധിക്യം മൂലം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് ഗുരുവായൂർ പത്മനാഭൻ. 1962 മുതലാണ് പത്മനാഭൻ ഗുരുവായൂരപ്പന്റെ തിടമ്പേറ്റാൻ തുടങ്ങിയത്. പത്മനാഭന് ഗജരത്നം, ഗജചക്രവര്‍ത്തി പട്ടങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്(2.25ലക്ഷം രൂപ).