അനേകായിരം വർഷം പാരമ്പര്യമുള്ള ഹൈന്ദവ മതം ഉപേക്ഷിച്ച് ആളുകൾ മറ്റു മതങ്ങളിൽ ചേക്കേറുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ജ്യോതിഷ പണ്ഡിതൻ ഡോ. കെ വി സുഭാഷ് തന്ത്രി. കൗമുദി ടിവിയിലെ പ്രണവം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഹൈന്ദവ മതത്തിന്റെ പ്രത്യേകതയെ കുറിച്ച് വെളിപ്പെടുത്തിയത്.
പ്രാചീനമായി നാലു മതങ്ങളാണ് നിന്നിരുന്നത്. ഇതിൽ അയിത്തവും അനാചാരവും പിടികൂടിയത് ഹിന്ദുമതത്തിലാണ്. ഇതുകൊണ്ടാണ് കൂടുതൽ പേർ മറ്റ് മതങ്ങളിൽ ചേക്കേറുന്നത്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുള്ള മതമാണ് ഹിന്ദുമതം. എത്ര കിട്ടിയാലും മതിയാവാത്തവരാണ് മതം വിട്ടു പോകുന്നത്. ഹിന്ദു വിശ്വാസികൾ സത്യം ഉൾക്കൊള്ളാതെ ഇവിടെ യഥാർത്ഥമായ അനുഭവഗുണമുള്ള മതം വിട്ട് മറ്റു മതങ്ങളുടെ പിന്നാലെ പോകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.