ഇന്ന് ഫാഷൻ മേഖലയിൽ ഏറെ പ്രശസ്തി നേടിയ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. സിനിമലോകത്ത് അറിയപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി ആന്‍ഡ് ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകൂടിയാണ് രഞ്ജു. രഞ്ജുവാണ്‌ ബിഗ് സ്ക്രീനിലെയും മിനി സ്ക്രീനിലെയുമടക്കം പ്രമുഖ താരങ്ങളെയും ആഘോഷവേളകളിൽ സുന്ദരികളാക്കി അണിയിച്ചൊരുക്കുന്നത്. ഇപ്പോഴിതാ തനിക്ക് മറക്കാൻ പറ്റാത്ത ഒരു അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രഞ്ജു രഞ്ജിമാർ. കൗമുദി ടി.വി "ഡ്രീം ഡ്രെെവി"ലാണ് രഞ്ജു മനസുതുറന്നത്.

renju-renjimar

ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു യാത്രയായിരുന്നു റിമി ടോമി രമ്യാ നമ്പീശനും അടങ്ങിയ ആ ആസ്ട്രേലിയൻ ട്രിപ്പെന്ന് താരം പറയുന്നു. "കൂടുതലും ആർട്ടിസ്റ്റുകളുടെ കൂടെയാണ് ഞാൻ ട്രാവൽ ചെയ്തത്. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു യാത്രയായിരുന്നു റിമി ടോമി രമ്യാ നമ്പീശനും അടങ്ങിയ ആ ആസ്ട്രേലിയൻ ട്രിപ്പ്. അത് ഭയങ്കര എക്സ്പീരിയൻസ് ആയിരുന്നു. കാരണം വളരെ ഇഷ്ടപ്പെട്ട രണ്ട് വ്യക്തികൾ. അവരുടെ വർക്ക് ചെയ്യാനായി പോകുന്നു. ഒരുപാട് സ്ഥലങ്ങൾ കാണാൻ പോകുന്നു. കപ്പലിൽ കയറി കടലിന്റെ നടുക്ക് പോയി. ഷോപ്പിംഗ് മാളിൽ പോയി. രാത്രി ഞങ്ങൾ തന്നെ കുക്ക് ചെയ്തു. ഭയങ്കര എൻജോയ്മെന്റ് ആയിട്ടുള്ലള ദിവസമായിരുന്നു. അത് എന്റെ ലെെഫിലെ ഏറ്റവും വലിയ മുഹൂർത്തമായി ഞാൻ ഇന്നും കാണുന്നു".-രഞ്ജു രഞ്ജിമാർ പറയുന്നു.