പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നമ്മുടെ സമൂഹത്തിൽ ചർച്ച ചെയ്യാറുണ്ട്. എന്നാൽ ആൺകുട്ടികളുടെ പ്രശ്നങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. രണ്ടു കണ്ണുകളായിട്ടാണ് മാതാപിതാക്കൾ മക്കളെ കാണാറ്.
ചിലപ്പോഴെങ്കിലും എന്നേക്കാൾ അച്ഛനും അമ്മയ്ക്കും ഇഷ്ടം എന്റെ കൂടപ്പിറപ്പിനാണെന്ന് തോന്നുന്ന നിരവധി കുട്ടികളുണ്ട്. ഇത്തരം തോന്നലുകൾ വലിയ പ്രശ്നങ്ങളിലേക്കായിരിക്കും കുട്ടിയെ നയിക്കുക. അത്തരത്തിൽ തനിക്ക് മുന്നിൽ വന്നൊരു കുട്ടിയെക്കുറിച്ച് കൗമുദി ടിവിയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് കല മോഹൻ.
കുസൃതി കാണിച്ചതിന് കുട്ടിയുടെ പിതാവിനെ സ്കൂളിലേക്ക് വിളിപ്പിച്ചു. ആ സമയത്ത് ആ അച്ഛൻ അവനെക്കുറിച്ച് പരാതി പറഞ്ഞു. എന്നാൽ പെട്ടെന്ന് അവൻ ഇയാൾക്കെന്നോട് സ്നേഹമില്ല, സഹോദരിയോടാണ് സ്നേഹം എന്ന് പറഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു. സഹോദരിയേയും കൊണ്ട് ബീച്ചിൽ പോകുന്നതുൾപ്പെടെ ഓരോ കാര്യങ്ങൾ അവൻ പറഞ്ഞു. ഇത് കേട്ട് ആ അച്ഛന്റെ കണ്ണ് നിറയുകയാണ് ഉണ്ടായതെന്ന് കലാ മോഹൻ പറയുന്നു. ഇത്തരത്തിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന പലതും അവരിൽ വലിയ വേദനയാണ് ഉണ്ടാക്കുന്നത്.