renji-renjimar

സ്വപ്രയത്നം കൊണ്ട് തന്റെതായ മേഖലയിൽ വിജയം കൈവരിച്ച സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്‌റ്റാണ് രഞ്ജു രഞ്ജിമാർ. മുൻനിര നായികമാരിലടക്കം പലരുടെയും അമ്പരപ്പിക്കുന്ന മേയ്‌ക്ക് ഓവറിന് പിന്നിൽ രഞ്ജുവിന്റെ കരവിരുത് കൂട്ടിനുണ്ട്. ഇപ്പോഴിതാ തന്റെ വാഹന കമ്പത്തെ കുറിച്ച് പറയുകയാണ് രഞ്ജു. ടാറ്റ ഇൻഡിക്ക മുതൽ ജാഗ്വർ വരെയുള്ള വാഹനമോഹം രഞ്ജു വെളിപ്പെടുത്തിയത് കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലാണ്.