ജയ്പൂർ: രാജസ്ഥാനിലെ ബൂന്ദി ജില്ലയിൽ 28 യാത്രക്കാരുമായി വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് പുഴയിലേക്ക് മറിഞ്ഞ് 10 സ്ത്രീകളും മൂന്ന് കുട്ടികളുമുൾപ്പെടെ 25 പേർ മരിച്ചു. 10 പേർ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. കോട്ടയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.
കോട്ട ദൗസ മേഗ ഹൈവേയിലുള്ള പാലത്തിൽ വച്ച് നിയന്ത്രണം വിട്ട ബസ് മേജ് നദിയിലേക്ക് മറിയുകയായിരുന്നെന്നും പാലത്തിന് കൈവരികൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് സബ് ഇൻസ്‌പെക്ടർ രാജേന്ദ്ര കുമാർ പറഞ്ഞു. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം അറിയിച്ചു.