തിരുവനന്തപുരം കായികാദ്ധ്വാനത്തിന്റെയും വ്യായാമത്തിന്റെയും കുറവാണ് ജീവിതശൈലീരോഗങ്ങളുടെ പ്രധാന കാരണമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞയായ ഡോ. സൂര്യ രാമചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം നാഷണൽ കോളേജിലെ ബയോകെമിസ്ട്രി, ഇന്റസ്ട്രിയൽ മൈക്രോബയോളജി വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച ജീവിതശൈലീരോഗങ്ങളെപ്പറ്റിയുള്ള അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. വടക്കേ ഇന്ത്യക്കാർ മധുരമേറിയ ഭക്ഷണം ഏറെ കഴിക്കുന്നവരാണെങ്കിലും ദൈനംദിന കായികാദ്ധ്വാനത്തിന്റെ ഫലമായി പ്രമേഹരോഗത്തെ അകറ്റിനിർത്താൻ അവർക്കു കഴിയുന്നുണ്ട്.
ഡോ. അഹ്മദ് സക്കീർ ഹുസൈൻ ഉദ്ഘാടനംചെയ്തു. മുഹമ്മദ് ഇഖ്ബാൽ , നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൾ റഹീം, വൈസ് പ്രിൻസിപ്പൽ ഡോ. എസ്. താജുദ്ദീൻ എന്നിവർ പങ്കെടുത്തു.