ajit-doval-

ന്യൂഡൽഹി: ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കലാപത്തെതുടർന്ന് ഡൽഹിയിലെ ക്രമസമാധാന നില നിയന്ത്രണവിധേയമാക്കാൻ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയ അജിത് ഡോവൽ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

കലാപബാധിത പ്രദേശങ്ങളിലെ ജനങ്ങൾ ഇപ്പോൾ സംതൃപ്തരാണ്. നിയമം നടപ്പാക്കാൻ ചുമതലപ്പെട്ട ഏജൻസികളിൽ എനിക്ക് വിശ്വാസമുണ്ട്. പൊലീസ് നല്ലരീതിയിലാണ് തങ്ങളുടെ ജോലി നർവഹിക്കുന്നതെന്ന് അജിത് ഡോവൽ പറഞ്ഞു.. വടക്കു കിഴക്കൻ ഡൽഹിയിലെ കലാപബാധിത പ്രദേശമായ മൗജ്പൂർ ഉൾപ്പെടെയുളള പ്രദേശങ്ങളാണ് അജിത് ഡോവൽ സന്ദർശിച്ചത്‌.

നഗരത്തിലെ സ്ഥിതിഗതികൾ ഡോവൽ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിസഭയെയും നേരിട്ട് ധരിപ്പിക്കും. ഇതിന്റെ ഭാഗമായാണ് ഡോവലിന്റെ സന്ദർശനം. അതിനിടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി.