തിരുവനന്തപുരം: മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ (എം.എസ്.എസ്) സംസ്ഥാന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് അശോകൻ എ.കെ. നഗർ അദ്ധ്യക്ഷത വഹിച്ചു. ഒ. രാജഗോപാൽ എം.എൽ.എ, എെ.ബി. സതീഷ് എം.എൽ.എ, എം. വിൻസെന്റ് എം.എൽ.എ, സഹായദാസ്, പാളയം രാജൻ, എം.വി. സാജു, മുഹമ്മദ് റഷീദ്, ശശാങ്കൻ, ശശി മാറനല്ളൂർ, വാസന്തി രാജാജി നഗർ, ഹക്കീം, ഗിരീഷ് കുമാർ, സൽമ, ലീല കൊല്ലം, വാവാച്ചി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ ശശാങ്കൻ കടവിള, കെ.എം. നിദാസ്, നവാസ് ജാൻ എ, പി.ജി. ബാബു, സുബയ്യർ, കെ.കെ. പ്രമീള എന്നിവർക്ക് ജീവകാരുണ്യ പുരസ്‌കാരങ്ങൾ നൽകി. കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായധനവും സമ്മേളനത്തിൽ വിതരണം ചെയ്‌തു.