mass

തൊടുപുഴ: ഇന്ത്യയിലെ ഏറ്റവും മികച്ച ഏലം കയറ്റുമതി സ്ഥാപനത്തിനുള്ള സ്‌പൈസസ് ബോർഡിന്റെ അവാർഡ് തുടർച്ചയായ അഞ്ചാം വർഷവും മാസ് എന്റർപ്രൈസസിന് ലഭിച്ചു. 2015-16, 2016-17 വർഷങ്ങളിൽ ഏറ്റവുമധികം ഏലം കയറ്റുമതി ചെ‌യ്തതിനാണ് അവാർഡ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി സോം പർകാഷിൽ നിന്ന് മാസ് മാനേജിംഗ് ഡയറക്‌ടറും സ്‌പൈസസ് ബോർഡ് അംഗവുമായ ടി.ടി. ജോസ് അവാർഡ് സ്വീകരിച്ചു.

ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ തുടങ്ങിയവർ പങ്കെടുത്തു. മാസ് എന്റർപ്രൈസസ്, പാലാട്ട് എന്നീ ബ്രാൻഡുകളിലാണ് കമ്പനി, ഏലക്കായ, മറ്റ് സുഗന്ധവ്യജ്ഞനങ്ങൾ, കറി പൗഡർ, അച്ചാറുകൾ, പുട്ടുപൊടി തുടങ്ങിയവ കയറ്റുമതി ചെയ്യുന്നതെന്ന് കമ്പനി അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു. ടൂറിസം, തോട്ടം മേഖലയിലും കമ്പനി സജീവമാണ്.

പത്ര സമ്മേളനത്തിൽ മാസ് എന്റർപ്രൈസസ് മാനേജിംഗ് ഡയറക്‌ടർ ടി.ടി. ജോസ്, എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ ആൻജോ ടി. ജോസ്, ടോംസൺ സിറിൾ, ജനറൽ മാനേജർ മാത്യു എന്നിവർ പങ്കെടുത്തു.