short-film

'കാപ്പുച്ചീനോ', 'ഇശൽ' എന്നീ മികച്ച ദൃശ്യാനുഭവങ്ങൾക്ക് ശേഷം മറ്റൊരു ഹ്രസ്വചിത്രവുമായി നിതിൻ നന്ദകുമാർ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ലോകപ്രശസ്ത സാഹിത്യ കൃതിയെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രത്തിന് അണിയറ പ്രവർത്തകർ 'ജുവൽ' എന്നാണ് പേരിട്ടിരിക്കുന്നത്. മുൻചിത്രങ്ങളെ പോലെത്തന്നെ, ഒരു ഹ്രസ്വചിത്രത്തിന്റെ പരിധികൾക്കുള്ളിൽ നിനുംകൊണ്ട് മികച്ച ദൃശ്യാനുഭവം നൽകുന്നുണ്ട് 'ജുവൽ'.

സിനിമയെ മാത്രം സ്വപ്നം കണ്ട് ജീവിക്കുന്ന, തങ്ങളുടെ ഓരോ ചിത്രവും വെള്ളിത്തിരയിലേക്കുള്ള ചവിട്ടുപടിയാകണം എന്ന് കരുതുന്ന, തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. മിഥുൻ ഹരി, ഉണ്ണി ഉദയകുമാർ, നിതിൻ നന്ദകുമാർ എന്നിവരുടെ നിർമാണ സംരംഭമായ 'ബ്ലാക്ക് ക്രിയേഷൻസാ'ണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്‌.

ബ്ലാക്ക് ക്രിയേഷൻസിന്റെ മുൻ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്ത മിനു ജേക്കബ് ആണ് ഈ ചിത്രത്തിലും പ്രധാന കഥാപാത്രമായി എത്തുന്നത്. നിതിൻ കുമാർ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ, ഉണ്ണി ഉദയകുമാർ. ഉണ്ണി ഉദയകുമാറും മിനു ജേക്കബും ചിത്രത്തിലെ സഹസംവിധായകരുടെ റോളും കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് ചുവടെ.