delhi-crisis

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ അക്രമങ്ങൾ വ്യാപകമായിട്ടും നിഷ്ക്രിയരായിരുന്ന പൊലീസിനെതിരെ ഇന്നലെ രൂക്ഷ വിമർശനം ചൊരിഞ്ഞ ഡൽഹി ഹൈക്കോടതി,​ സോളിസിറ്റർ ജനറലിനും ഡൽഹി പൊലീസ് കമ്മിഷണർക്കും മുന്നിൽ കോടതി മുറിയിൽ അക്രമത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു.

വാദത്തിനിടെ കേസ് ഇന്നത്തേക്കു മാറ്റണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടപ്പോഴാണ്,​ ഇത് അടിയന്തര വിഷയമല്ലേ എന്നും അക്രമത്തിന്റെ ദൃശ്യങ്ങൾ കണ്ടില്ലേയെന്നും കോടതി ചോദിച്ചത്. പൊലീസ് കമ്മിഷണറോടും കോടതി ഇതേ ചോദ്യം ചോദിച്ചു. തങ്ങൾ വാർത്തകൾ കേട്ടില്ലെന്ന് ഇരുവരും മറുപടി പറഞ്ഞപ്പോൾ,​

പൊലീസ് സ്റ്റേഷനിലും ഓഫീസുകളിലും ടിവിയുണ്ടായിട്ടും ഇത്തരം മറുപടി പറയുന്നത് നിർഭാഗ്യകരമാണെന്നു പറഞ്ഞാണ്,​ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിക്കാൻ ജസ്റ്റിസ് മുരളീധർ നിർദ്ദേശം നൽകിയത്.

വീഡിയോ പരിശോധിക്കുമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു.

കലാപം രൂക്ഷമായതിനെ തുടർന്ന്,​ സാമൂഹിക പ്രവർത്തകൻ രാഹുൽ റോയുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച അ‌ർദ്ധരാത്രി ജസ്റ്റിസ് എസ്. മുരളീധറിന്റെ വസതിയിൽ അടിയന്തരവാദം കേട്ടിരുന്നു. തുടർന്ന്,​ രാവിലെ കോടതി ചേർന്നപ്പോഴായിരുന്നു പൊലീസിന് എതിരായ വിമർശനം.

അതേസമയം,​ അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്കു പുറത്ത് ഇന്നലെ പുലർച്ചെ പ്രതിഷേധിച്ച ജാമിയ മിലിയ,​ ജെ.എൻ.യു സർവകലാശാലാ വിദ്യാർത്ഥികളെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് ഒഴിപ്പിച്ചു. കലാപം തടയുന്നതിൽ കേന്ദ്രവും സംസ്ഥാനവും പരാജയപ്പെട്ടെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സമാധാനറാലി നടത്തി. ഇന്ന് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. എന്നാൽ,​ കലാപത്തെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

ഹൈക്കോടതി നിർദേശങ്ങൾ


.