ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരായ ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ മാറ്റം. ഹർജി ഇന്ന് പരിഗണിച്ച. ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചിൽ നിന്നാണ് മാറ്റിയത്. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസാണ് ഹര്‍ജി നാളെ പരിഗണിക്കുന്നത് . വിദ്വേഷപ്രസംഗംനടത്തിയ നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് മുരളീധർ ഇന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷമാണ് കേസ് ചീഫ് ജസ്റ്റീസിനു മുൻപാകെ ലിസ്റ്റ് ചെയ്തത്.
നഗരം കത്തുമ്പോൾ കേസെടുക്കാതെ പൊലീസ് ആരെയാണ് കാത്തിരിക്കുന്നതെന്ന് കോടതി ചോദിച്ചു. നിയമവാഴ്ചയാണ് പരമാധികാരി, അതിന് മുകളിൽ ആരുമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ, ബി.ജെ.പി എം.പി പർവേശ് വർമ, കപിൽ മിശ്ര എന്നിവർ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് ഹൈക്കോടതിയുടെ നടപടി. ഡൽഹി കഴിഞ്ഞ നാല് ദിവസമായി നടന്ന കലാപത്തിന്റെ പ്രേരണ ഇതുപോലുള്ള പ്രകോപനകരമായ പ്രസംഗങ്ങളാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി ശരിവച്ചു. പ്രസംഗങ്ങൾക്ക് നിലവിലെ സംഘർഷവുമായി ബന്ധമില്ലെന്നും ഉചിതമായ സമയത്ത് കേസെടുക്കുമെന്നുമായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം.