vaank

ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി വി.കെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമായ 'വാങ്കി'ന്റെ ട്രെയിലർ പുറത്തിറങ്ങി. യുവനടി അനശ്വര രാജൻ, വിനീത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അനശ്വരയുടെ കഥാപാത്രത്തിന്റെ അച്ഛന്റെ വേഷമാണ് വിനീതിന്. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് ഷബ്‌ന മുഹമ്മദാണ്.

7 ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷൻസിന്റെയും ബാനറിൽ സിറാജുദീനും ഷബീർ പഠാനും ചേർന്നാണ് 'വാങ്ക്' നിർമിച്ചിരിക്കുന്നത്. അനശ്വരയെയും വിനീതിനെയും കൂടാതെ നന്ദന വർമ്മ, ഗോപിക, മീനാക്ഷി, മേജർ രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്‌നി ഖാൻ, പ്രകാശ് ബാരെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മേജർ രവിയുടെ മകൻ അർജുൻ രവിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനങ്ങൾക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികൾ എഴുതിയിരിക്കുന്നത്. വി.കെ. പ്രകാശ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടറാണ്.