sbi-

ന്യൂഡൽഹി: 2000 രൂപയുടെ നോട്ട് നിരോധിക്കും എന്ന പ്രചാരണം വ്യാപകമായ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ നോട്ടിന്റെ അച്ചടികുറച്ചു എന്നല്ലാതെ നോട്ട് നിരോധിച്ചിട്ടില്ല എന്നാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വിശദീകരിച്ചിരുന്നത്.. .എന്നാൽ ഇപ്പോൾ ഒട്ടുമിക്ക ബാങ്കുകളും എ.ടി.എമ്മുകളിൽ നിന്ന് 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് നടപടി എടുത്തുതുടങ്ങി.

എസ്..ബി‌..ഐ എ..ടി..എമ്മുകളിൽ നിന്നും 2,000 രൂപ നോട്ടുകൾ പിൻവലിക്കാൻ നിർദ്ദേശം നൽകിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മാർച്ച് 31നകം 2000 രൂപ നോട്ടുകൾ എ.ടി.എമ്മുകളിൽ നിന്ന് പിൻവലിക്കണമെന്നാണ് മാനേജർമാർക്ക് എസ്.ബി.ഐയുടെ സർക്കുലർ. മാർച്ചിനുശേഷം എ.ടി.എമ്മുകളിൽ നിന്ന് 500, 200, 100 രൂപ നോട്ടുകൾ മാത്രമായിരിക്കും ലഭിക്കുക.. അതേസമയം, സി.ഡി.എമ്മുകളിൽ 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിന് തടസമില്ല. ഇന്ത്യൻ ബാങ്ക് ഇതിനോടകം തന്നെ എ.ടി.എമ്മുകളിൽ നിന്ന് 2000 രൂപ നോട്ടുകൾ പിൻവലിച്ച് കഴിഞ്ഞു. പകരം 200 രൂപയുടെ നോട്ടുകൾ നിറയ്ക്കാനാണ് ഇന്ത്യൻ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരുമാസമായി ബാങ്കുകൾ ഈ നടപടിയുമായി മുന്നോട്ടുപോകുന്നുണ്ട്. പല ബാങ്കുകളും ഇത് പ്രാവര്‍ത്തികമാക്കിയെന്നാണ് റിപ്പോർട്ട്. 2000 രൂപ നോട്ട് ആവശ്യമുളളവർക്ക് അതത് ശാഖകളിൽ മാത്രമായി ലഭ്യമാക്കാനുളള നടപടികളാണ് ബാങ്കുകൾ തുടരുന്നത്.

ഈ വർഷം അവസാനത്തോടെ എല്ലാ എടിഎമ്മുകളും ഈ നിലയിൽ പരിഷ്‌കരിക്കാനാണ് ബാങ്കുകള്‍ പദ്ധതിയിട്ടിരിക്കുന്നത്.