വീട് നിർമ്മിക്കുമ്പോഴും പൊളിച്ചുമാറ്റുമ്പോഴും ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് പരിസ്ഥിതിക്കാണ്. അതിനാൽ പരിസ്ഥിതിയെ ദ്രോഹിക്കാത്ത ഹരിത ഗൃഹ നിർമ്മാണ രീതികൾക്ക് ഇക്കാലത്ത് പ്രചാരമേറുകയാണ്. പ്ര
ആർക്കിടെക്ട് ദമ്പതികളായ അഭിമന്യൂ സിംഗബം ശില്പ ദുവയും മുന്നോട്ട് വയ്ക്കുന്നതും ഈ ആശയമാണ്.. റീസൈക്കിൾ ചെയ്ത പേപ്പർ ഉപയോഗിച്ച് നിർമ്മിക്കുന്ന പാനലുകൾ കൊണ്ടുള്ള ഗൃഹനിർമ്മാണ രീതിക്കാണ് ഇവർ തുടക്കം കുറിച്ചത്. ഇതിനായി ഇവർ തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനിയാണ് Hexpressions.. ഇവ ഉപയോഗിച്ച് വാട്ടർപ്രൂഫും ഫയർപ്രൂഫും ആയതുമായ വീടുകളാണ് ഇവർ നിർമ്മിക്കുന്നത്.. ഇവ ഏറെക്കാലം നിലനിൽക്കുമെന്നും ഇവർ അവകാശപ്പെടുന്നു,. 2018 മാർച്ചിലാണ് ഇവർ കമ്പനി ആരംങഭിക്കുന്നത്.
Composite Honeycomb Sandwich Panels ഉപയോഗിച്ചാണ് ഇവർ വീടുകൾ നിർമ്മിക്കുക. ഈ പാനലുകൾക്ക് 100 കിലോഗ്രാം വരെ ഭാരം താങ്ങാനാകും..തേൻകൂടുകളുടെ ശൈലിയിൽ സാൻഡ് വിച്ച് മാതൃകയിൽ പ്ലൈവുഡ്, സിമന്റ് ഫൈബർ പാനലുകളുമായി ബന്ധിപ്പിച്ചാണ് നിർമ്മാണം. ആറുമുതൽ പത്തുലക്ഷം വരെയാണ് ഈ വീടുകളുടെ നിർമ്മാണച്ചെലവ്.. ഈ നിർമ്മാണ രീതിക്ക് നിരവധി അംഗീകാരങ്ങളും ഈ ദമ്പതികലെ തേടിയെത്തി.