ആരോഗ്യത്തിന് വേണ്ടി ഡയറ്റും ആരോഗ്യകരമാക്കുക. തവിടുള്ള ഭക്ഷണം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. പച്ചക്കറികളും വിവിധ നിറത്തിലുള്ള പഴങ്ങളും കഴിച്ച് വിറ്റാമിനുകളും ധാതുക്കളും നാരുകളും നേടാം. ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാം ടൈപ്പ് 2 പ്രമേഹം കാൻസർ എന്നിവയെയും അകറ്റാം. പ്രോട്ടീനടങ്ങിയ മത്സ്യം, മാംസം, മുട്ട, നട്ട്സ്, സോയ എന്നിവ ശരീരകോശങ്ങളെ സംരക്ഷിക്കും.
അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുന്ന കാൽസ്യത്തിനായി കൊഴുപ്പു കുറഞ്ഞ പാൽ, യോഗർട്ട്, ചീസ് എന്നിവ കഴിക്കുക. മസ്തിഷ്കത്തിന്റെ ആരോഗ്യം, ശരീരത്തിനുള്ള ഊർജം, വിറ്റാമിനുകൾ സ്വീകരിക്കാനുള്ള കഴിവ്, ചർമ്മം, മുടി, സന്ധികളുടെ ആരോഗ്യം എന്നിവയെല്ലാം മാംസാഹാരത്തിലൂടെ നേടാം. പൂരിത കൊഴുപ്പടങ്ങിയ മാംസം ഹൃദയാരോഗ്യം അപകടത്തിലാക്കുന്നതിനാൽ അപൂരിത കൊഴുപ്പടങ്ങിയ എണ്ണയുള്ള മത്സ്യം, അവാക്കാഡോ എന്നിവ കഴിക്കുക. പഞ്ചസാര, കൃത്രിമ മധുരം അടങ്ങിയ പാനീയങ്ങൾ, പലഹാരങ്ങൾ എന്നിവ ശരീരഭാരം കൂട്ടും, ഹൃദ്റോഗത്തിനും പ്രമേഹത്തിനും കാരണവുമാണ്, അതിനാൽ ഒഴിവാക്കുക.