traffic

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ല​സ്ഥാ​ന​ ​ന​ഗ​ര​ത്തെ​ ​അ​പ​ക​ട​ര​ഹി​ത​മാ​ക്കു​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​നാ​ഷ​ണ​ൽ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ,​​​ ​പ്ളാ​നിം​ഗ് ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​സെ​ന്റ​ർ​ ​(​നാ​റ്റ്പാ​ക്)​​​ ​ബ്ളാ​ക്ക് ​സ്‌​പോ​ട്ടു​ക​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​ട്രാ​ഫി​ക് ​സ​ർ​വേ​ ​ന​ട​ത്തു​ന്നു.​ ​ഈ​യാ​ഴ്ച​ ​തു​ട​ങ്ങു​ന്ന​ ​സ​ർ​വേ​യി​ൽ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി​ 12​ ​ബ്ളാ​ക്ക് ​സ്‌​പോ​ട്ടു​ക​ളാ​ണ് ​ക​ണ്ടെ​ത്തു​ക.​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ്,​​​ ​കേ​ര​ള​ ​റോ​ഡ് ​ഫ​ണ്ട് ​ബോ​ർ​ഡ്,​​​ ​പി.​ഡ​ബ്ല്യു.​ഡി,​​​ ​പൊ​ലീ​സ് ​എ​ന്നി​വ​രു​ടെ​ ​സം​യു​ക്ത​ ​സം​ഘ​ത്തെ​യാ​ണ് ​സ​ർ​വേ​യ്ക്കാ​യി​ ​നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.​ 2016​നും​ 2018​നും​ ​ഇ​ട​യി​ൽ​ 15,​​881​ ​റോ​ഡ​പ​ക​ട​ങ്ങ​ളാ​ണ് ​ജി​ല്ല​യി​ലു​ണ്ടാ​യ​ത്.​ 2018​നെ​ ​അ​പേ​ക്ഷി​ച്ച് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​അ​പ​ക​ട​മ​ര​ണ​ത്തി​ൽ​ 5.3​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​ഉ​യ​ർ​ച്ച​യും​ ​രേ​ഖ​പ്പെ​ടു​ത്തി.


ജി​ല്ല​യി​ലെ​ 16​ ​ബ്ളാ​ക്ക് ​സ്‌​പോ​ട്ടു​ക​ളി​ൽ​ 12​ ​ന​ഗ​ര​പ​രി​ധി​യി​ലാ​ണ്.​ ​അ​പ​ക​ടം​ ​ന​ട​ക്കു​ന്ന​ ​സ്ഥ​ല​ങ്ങ​ൾ​ക്ക് 500​ ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ലു​ള്ള​ ​സ്ഥ​ല​ങ്ങ​ളെ​യാ​ണ് ​ബ്ളാ​ക്ക് ​സ്‌​പോ​ട്ടു​ക​ളാ​യി​ ​പ​രി​ഗ​ണി​ക്കു​ക.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​ര​ത്തി​ൽ​ ​സ​ർ​വേ​ ​ന​ട​ത്താ​ൻ​ ​അ​ധി​കൃ​ത​ർ​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ ​അ​പ​ക​ട​ത്തെ​ ​തു​ട​ർ​ന്ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​എ​ഫ്.​ഐ.​ആ​റു​ക​ളും​ ​ഇ​തി​നാ​യി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.​ ​ഇ​ത്ത​ര​ത്തി​ലൊ​രു​ ​രീ​തി​ ​ആ​ദ്യ​മാ​യാ​ണ് ​ന​ട​പ്പാ​ക്കു​ന്ന​ത്.

2016​ ​-​ 18- ​ൽ​ ​അ​പ​ക​ടം​ ​ന​ട​ന്ന​ ​സ്ഥ​ലം,​​​ ​അ​പ​ക​ട​ങ്ങ​ളു​ടെ​ ​എ​ണ്ണം,​ ​മ​ര​ണം​ ​ എ​ന്ന​ ​ക്ര​മ​ത്തിൽ

കി​ഴ​ക്കേ​കോ​ട്ട​-​ ​അ​ട്ട​ക്കു​ള​ങ്ങ​ര​ ​ജം​ഗ്ഷ​ൻ​:​ 70,​​​ 10
ഓ​വ​ർ​ബ്രി​ഡ്‌​ജ് ​-​ ​കി​ഴ​ക്കേ​കോ​ട്ട​ ​ബ​സ് ​ഡി​പ്പോ​:​ 67,​​​ 10
വ​ലി​യ​തു​റ​ ​-​ ​മു​ട്ട​ത്ത​റ​ ​റോ​ഡ്:​ 50,​​​ 3
വെ​ള്ള​യ​മ്പ​ലം​:​ 42,​​​ 5
മ​ണ​ക്കാ​ട്:​ 42,​​​ 4
വ​ട്ടി​യൂ​ർ​ക്കാ​വ്-​ ​തോ​പ്പു​മു​ക്ക് ​ജം​ഗ്ഷ​ൻ​:​ 41,​​​ 4
മ​ണ്ണ​ന്ത​ല​ ​ജം​ഗ്ഷ​ൻ​:​ 41,​​​ 2
പേ​ട്ട​ ​ജം​ഗ്ഷ​ൻ​ ​
(​പാ​ള​യം​ ​-​എ​യ​ർ​പോ​ർ​ട്ട് ​റോ​ഡ്)​​​:​ 34,​​​ 7
വെ​ട്ടു​കാ​ട് ​(​വേ​ളി​ ​-​ശം​ഖും​മു​ഖം​ ​റോ​ഡ്)​:​ 36,​​​ 3
വ​ലി​യ​തു​റ​-​ ​ബീ​മാ​പ​ള്ളി​ ​റോ​ഡ്:​ 36,​​​ 2
പ​രു​ത്തി​പ്പാ​റ​ ​ജം​ഗ്ഷ​ൻ​:​ 32,​​​ 4
വേ​ളി​ ​-​ ​പെ​രു​മാ​തു​റ​ ​റോ​ഡ്:​ 29,​​​ 6